News

കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം : സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്താകെ പ്രതിഷേധം. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ നടത്തി. അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നടന്ന ധർണ ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് എസ് സതീഷും കൊല്ലത്ത് സംസ്ഥാന സെക്രട്ടറി എ എ റഹീമും പരിപാടി ഉദ്ഘാടനം ചെയ്തു.

21 തവണയാണ് നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടന്നത്. തന്റെ മന്ത്രിസഭയിലെ അംഗം പോലും നയതന്ത്രബാഗേജ് വഴിയാണ് സ്വർണക്കടത്ത് നടന്നതെന്ന് പാർലമെന്റിൽ പറഞ്ഞിട്ടും വി മുരളീധരൻ അത് സമ്മതിക്കുന്നില്ല. കേസിലെ പ്രതിയോട് സ്വർണംകടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ല എന്ന് പറയാൻ ദൂതനായി പോയത് ബിജെപി ചാനൽ തലവനാണ്. ചാനൽ മേധാവിയെ ചോദ്യം ചെയ്ത് കഴിഞ്ഞാൽ അടുത്തത് വി മുരളീധരനിലേക്ക് അന്വേഷണം പോകുമെന്നതിലാണ് കസ്റ്റംസ് ടീമിനെ ട്രാൻസ്ഫർ ചെയ്തതെന്നും റിയാസ് പറഞ്ഞു.

സ്വർണം കടത്തുന്നവരെയും സ്വീകരിക്കുന്നവരെയും അതിന്റെ എല്ലാ ലാഭവും സ്വീകരിക്കുന്നവരെയും മുഖം നോക്കാതെ കയ്യാമം ഇടണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!