Kerala News

കേരള പോലീസിന് ഒരു പൊൻതൂവൽ കൂടി മലപ്പുറം കുനിയിൽ വധശ്രമം കൊട്ടേഷൻ സംഘത്തെ പിടികൂടിയത് അതിസാഹസികമായി

മലപ്പുറം : അരീക്കോട് കുനിയിൽ കോള കോടൻ ബഷീർ എന്നയാളെ വീട്ടിൽ കയറി വാതിൽ ചവുട്ടി പൊളിച്ച് വടിവാളുകൊണ്ട് വെട്ടി വധിക്കാൻ ശ്രമിച്ച കേസിൽ പെരിങ്ങൊളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 6 അംഗ കൊട്ടേഷൻ സംഘത്തെ പോലീസ് പിടി കൂടിയത് അതിസാഹസികമായി.

. കുനിയിൽ സ്വദേശിയായ പ്രവാസി വിദേശത്ത് നിന്ന് കുറ്റ കൃത്യം ചെയ്യുന്നതിന് വേണ്ടി നൽകി കൊട്ടേഷനാണ് കേസിനു ആസ്പദം. കൊടും ക്രിമിനലുകളായ പ്രതികളുടെ അക്കൗണ്ടിലേക്കും, ഇടനിലക്കാർ മുഖേന നേരിട്ടും പണം എത്തിച്ചതിന് പോലീസ് തെളിവുകൾ ശേഖരിച്ചതായി വിവരങ്ങൾ പുറത്ത് വരുന്നു

പ്രധാനമായും അന്വേഷണ നടക്കുന്നത് പ്രതികളിൽ ചിലരുടെ സ്വത്ത് സമ്പാദനത്തിലേക്കാണ്. കഴിഞ്ഞ കുറഞ്ഞ ദിവസത്തിനുള്ളിൽ കേസിലെ പ്രതികളിൽ ചിലർ കൊട്ടേഷനായി ലഭിച്ച തുക കൊണ്ട് ഭൂമി ഇടപാട് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷണ പരിധിയിലാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പല അക്രമ സംഭവങ്ങളിലും പ്രതികൾ നേരിട്ട് കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ടതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.

ഹവാല,സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പണവും സ്വർണ്ണവും അപഹരിക്കുന്നതാണ് പ്രതികളിൽ ചിലരുടെ. പ്രധാന പരിപാടി. നികുതി വെട്ടിച്ച് എത്തുന്ന ഇത്തരം സ്വർണങ്ങളും പണവും അപഹരിക്കുമ്പോൾ പോലീസിൽ പരാതി നൽകാൻ കഴിയില്ല എന്നതാണ് ഇത്തരം സംഘങ്ങളെ പ്രതികൾ ലക്ഷ്യം വെക്കുന്നത്. അത് കൊണ്ട് തന്നെ പല കേസുകളും പ്രതികൾ രക്ഷപ്പെടുക എന്നതാണ് പതിവ്

മലപ്പുറത്തെ അരീക്കോട് കുനിയിൽ കോള കോടൻ ബഷീറിനെ വെട്ടിയ കേസിൽ 150 തിലധികം സി സി ടി വി ദൃശ്യങ്ങൾ പോലീസ് ഈ കാലയളവിനുള്ളിൽ പരിശോധിച്ചിട്ടുണ്ട്. അതിനു പുറമെ . നിരവധി തെളിവുകളും ശേഖരിച്ചാണ് പ്രതികളിലേക്ക് എത്തിയത്. പോലീസിനി സദാ നിരീക്ഷിച്ചു കൊണ്ടിരുന്ന സംഘം അയൽ സംസ്ഥാനമായ കർണാടകയിലെ ബാംഗ്ളൂരിലേക്കും അവിടെ നിന്ന് മുംബൈയിലെ അന്ധേരിയിലേക്കും മുങ്ങുകയായിരുന്നു, സംഘത്തിലുള്ള നാലു പേർ അവിടെ വാടകയ്ക് താമസിക്കുകയായിരുന്നു.

രണ്ട് ദിവസം മുൻപ് പ്രതികൾക്ക് സഹായം ചെയ്ത തൈക്കലാട്ട് നിബിൻ എന്നയാളെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയിരുന്നു.പ്രതികൾ കൃത്യത്തിനു വന്ന വാഹനവും ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു.കൊട്ടേഷൻ സംഘാംഗങ്ങൾക്ക് സഞ്ചരിക്കുന്നതിന് വാഹനങ്ങൾ വാടകക്ക് എടുത്ത് നൽകുന്നതും കൃത്യം നടത്തിക്കഴിഞ്ഞാൽ വാഹനങ്ങൾ ഒളിപ്പിക്കുന്നതും ഇയാളാണ്. കൂടാതെ ബാംഗ്ലൂർ കേന്ദ്രീകരിച്ച് ഫ്ലാറ്റുകൾ വാടകക്ക് എടുത്ത് പ്രതികൾക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങളും ഇയാൾ ചെയ്തു കൊടുക്കുത്തു. കൃത്യത്തിനു ശേഷം ഇവർ വന്ന വാഹനം അന്നു തന്നെ ഇയാൾ ബാംഗ്ലൂരിലേക്ക് കടത്തുകയും വ്യാജ നമ്പർ ഇട്ട് രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിക്കുകയുമായിരുന്നു.ഇയാളെ പിടികൂടി രഹസ്യ കേന്ദ്രത്തിൽ നിന്നും വാഹനം കണ്ടെടുത്തു.ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കുന്ദമംഗലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരവധി കേസുകളിൽ പ്രതികളായ കൊട്ടേഷൻ സംഘാംഗങ്ങളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്.

ബാംഗ്ളൂരിൽ നിന്നും പ്രതികൾ രക്ഷപെട്ടതിനു ശേഷം സംഘത്തിലെ മുഴുവൻ മൊബൈൽ ഫോണുകളും
സ്വിച്ച് ഓഫ് ചെയ്തതിരുന്നു. എന്നാൽ അന്വേഷണ സംഘം ഈ നീക്കം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പ്രതികളുമായി ബന്ധപ്പെട്ട സൗഹൃദങ്ങൾ വഴി മുംബൈയിലെ അന്ധേരിയിൽ വെച്ച് പ്രതികളെ പിടി കൂടുകയായിരുന്നു. ഇതോടെ കേസിൽ മണ്ണം പറമ്പത്ത് ഷിജു എന്ന കപാലി ടിങ്കു (32), മ ണ്ണം പറമ്പത്ത് വിപിൻ രാജ് എന്ന കുഞ്ചു . പടിഞ്ഞാറെ തൊടികയിൽ ജിതേഷ(25)് എന്ന അപ്പുട്ടൻ . ചീനിച്ചാലിൽ ദീപക്ക് എന്ന ദീപു . . കൊല്ലരു കണ്ടി ഷിബിനു (26) എന്ന മൊട്ട 6. മന്നം പറമ്പത്ത് വിജേഷ് (36) എന്ന പൈങ്കിളി തൈയ്ക്കലാട്ട്, തൈക്കലാട്ട് നിബിൻ, എന്നീ പ്രതികളെ പോലീസ് പിടികൂടി. നിലവിൽ പ്രതികളുടെ എണ്ണം ആറായി. കൃത്യം നല്കാൻ പണം നൽകിയവരെയും ഇടനിലക്കാരായി നിന്നവരെയും വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം.

പിടിയിലായ ടിങ്കുവിന് കുന്ദമംഗലം, മെഡിക്കൽ കോളേജ്, നല്ലളം സ്റ്റ് ഷനുകളിലായി കൊലപാതക ശ്രമം, ആംസ് ആക്റ്റ്, കാപ്പയടക്കം 15 ഓളം കേസുകളും കുഞ്ചു വിന് 5 ഓളം കേസുകളും, അപ്പുട്ടന് കൊലപാതക ശ്രമമsക്കം 2 കേസുകളും പൈങ്കിളിക്ക് 10 ഓളം കേസുകളും നിലവിൽ ഉണ്ട്. ഇവരെ ചോദ്യം ചെയ്തതിൽ 2019 ഒക്റ്റോബർ മാസത്തിൽ കുനിയിൽ അങ്ങാടിയിൽ വച്ച് പുൽപ്പറമ്പിൽ ഫസലുള്ള എന്ന വാപ്പുവിനെ പൂലർച്ചെ 5 മണിക്ക് മുഖം മൂടിയിട്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനും 2020 സെപ്റ്റംബർ മാസം മാവൂർ , .മുക്കം ഭാഗങ്ങളിലായി രാത്രി 4 ഓളം ബസുകളുടെ ചില്ല് തകർത്ത സംഭവങ്ങൾക്കും തുമ്പായി . ഇതുമായി ബന്ധപ്പെട്ട് ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.

പ്രതികൾക്ക് സഹായം ചെയ്ത നിരവധി പേരെ നിരീക്ഷിച്ചു വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കും ,. കൂടുതൽ അന്വോഷണത്തിനായി പ്രതികളെ കസ്റ്റ് ഡിയിൽ വാങ്ങും. മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം ഐ.പി എ സി ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്.പി ഹരിദാസൻ, സി ഐ മാരായ കെ.എം ബിജു (കൊണ്ടോട്ടി ), എൻ.വി ദാസൻ (അരീക്കോട്) എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ് ഐ മാരായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, എ എസ് ഐ മാരായ ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, സി പി ഒ പി. സഞ്ജീവ് എന്നിവർക്ക് പുറമെ അരീക്കോട് സ്റ്റേഷനിലെ എസ് ഐ വിജയൻ, എ.എസ് ഐ കബീർ, സി പി ഒ സലേഷ്, സി പി ഒ (വനിത)ഷിബിന എന്നിവരുൾപ്പെട്ട അന്വേഷഷണ സംഘമാണ് പ്രതികളെ പിടികൂടിയതും അന്വേഷണം നടത്തുന്നതും .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!