ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ തുടർ ചികിത്സയ്ക്കായി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ പരിശോധന ഫലം കഴിഞ്ഞയാഴ്ച നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു.
ശേഷം തുടർ ചികിത്സയ്ക്കായി ഇന്നലെ രാത്രി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. . ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.