കോഴിക്കോട് : കരിപ്പൂരിൽ വിമാനപകടത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ രണ്ടു ഫയർ ഫോഴ്സ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 26 പേരെ നിരീക്ഷണത്തിൾ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് സൗത്ത് കൊടുവള്ളി സ്വദേശിയായ മീഞ്ചന്ത ഫയർ ഫോഴ്‌സിലെ ജീവനക്കാരനും , കോഴിക്കോട് താമസിക്കുന്ന പൊന്നാനി ഫയർ ഫോഴ്‌സിലെ ജീവനക്കാരനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ മലപ്പുറത്ത് ജില്ലാ കളക്ടർ ഉൾപ്പടെ 21 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്കത്തിലുള്ള മുഖ്യമന്ത്രി ഉൾപ്പെടുന്ന മുഴുവൻ മന്ത്രിമാരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്.