തിരുവനന്തപുരം : 2019ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികൾ ഉൾപ്പെട്ടു. സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി മലയാളികളുടെ അഭിമാനമായി മാറി. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ജതിൻ കിഷോർ, പ്രതിഭ വർമ എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ.
രാജ്യത്താകെ 829 പേരാണ് യോഗ്യത നേടിയത്. ഇവരെ യഥാക്രമം ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സർവീസ് ഗ്രൂപ് എ, ബി എന്നിവിടങ്ങളിൽ നിയമിക്കും.
നൂറ് റാങ്കുകൾക്കിടയിൽ ഇടം പിടിച്ച മലയാളികൾ (റാങ്ക്, പേര്, എന്ന ക്രമത്തിൽ) 5- സി എസ്. ജയദേവ്, 36- ആർ. ശരണ്യ, 45- സഫ്ന നസ്റുദ്ദീൻ, 47- ആർ. ഐശ്വര്യ, 55- അരുൺ എസ്. നായർ, 68- എസ്. പ്രിയങ്ക, 71- ബി. യശസ്വിനി, 89- നിഥിൻ കെ. ബിജു, 92- എ.വി. ദേവി നന്ദന, 99- പി.പി. അർച്ചന.

