കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ ആളുകൾക്ക് ഇന്ന് തന്നെ പരിശോധന നടത്തും. റിമാന്‍ഡ് പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് 14 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ആദ്യം രോഗം സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തുടര്‍ന്നും തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജയിലില്‍ തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.