ന്യൂഡല്‍ഹി : കോവിഡിനെതിരെ അക്ഷീണം പോരാടുന്ന മുഴുവൻ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ശമ്പളം കൃത്യ സമയത്ത് നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം. ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ പോകേണ്ടി വരുന്ന സമയത്ത് അതൊരു അവധി ദിനമായി കാണരുതെന്നും ആ ദിവസത്തെ ശമ്പളവും കൃത്യമായി നല്‍കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം ശമ്പളം യഥാസമയം നല്‍കണമെന്ന നിര്‍ദേശം മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ഇതുവരെ പാലിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം ഇടപെട്ട് കൃത്യമായ നടപടി സ്വീകരിക്കണമെന്നും ശമ്പളം ലഭിക്കുന്നുണ്ടോവെന്നു ഉറപ്പ് വരുത്തണമെന്നും കോടതി അറിയിച്ചു.