Kerala

പ്രസ്സ് ക്ലബ്ബിന്റെ സ്വന്തം ഉണ്ണിയേട്ടൻ

കോഴിക്കോട്: പ്രസ്സ് ക്ലബ്ബിൽ കഴിഞ്ഞ 45 വർഷമായി സേവനം അനുഷ്‌ഠിച്ച് വരുന്ന ഓഫീസ് അസിസ്റ്റന്റ്, ഏവർക്കും ഏറെ പ്രിയങ്കരനായാ ഉണ്ണിയേട്ടൻ. നീണ്ട വർഷക്കാലമായി പ്രസ്സ് ക്ലബ്ബിനു കീഴിലുള്ള പത്ര സമ്മേളനങ്ങൾക്കും മറ്റു പരിപാടികൾക്കും എല്ലാം മേൽനോട്ടം ഇദ്ദേഹത്തിന്റേതാണ്. റിട്ടയർ ആയെങ്കിലും സ്ഥാപനത്തിലുള്ള തന്റെ സേവനം ഇദ്ദേഹം ഇന്നും തുടരുകയാണ്.

1975 സെപ്റ്റംബർ 10നു പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് നിന്ന് കോഴിക്കോടെത്തിയ ഇദ്ദേഹം താൽക്കാലികമായാണ് പ്രസ്സ് ക്ലബ്ബിൽ ജോലിക്ക് കയറുന്നത്. 100 രൂപ മാസ ശമ്പളത്തിനായിരുന്നു തുടക്കം.
കോഴിക്കോടിന് തീർത്തും അപരിചിതനായ ഉണ്ണിയെന്ന ഒറ്റപ്പാലത്തുക്കാരൻ പിന്നീട് തന്റെ സൗഹൃദങ്ങളിലൂടെയും വർഷക്കാലമായുള്ള സേവനങ്ങളിലൂടെയും പത്ര മാധ്യമ പ്രവർത്തകരുടെ സ്വന്തം ഉണ്ണിയേട്ടനായി മാറി.

ഇന്ന് പ്രസ്സ് ക്ലബ്ബിലെത്തുന്ന മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല, സ്ഥാപനത്തിൽ എത്തുന്ന സാധാരണക്കാർക്കും, രാഷ്ട്രീയ പ്രവർത്തകർക്കും, പ്രമുഖരായ ആളുകൾക്കുമെല്ലാം, പ്രിയങ്കരനാണ് ഉണ്ണിയേട്ടൻ. പ്രസ്സ് ക്ലബുമായി ബന്ധമുള്ള എല്ലാവർക്കും ഇദ്ദേഹത്തെ നന്നായി അറിയാം. സ്ഥാപനത്തിന്റെ ഓരോ ചലനങ്ങളിലും ഇദ്ദേഹത്തിന്റെ സ്പർശമുണ്ടായിരിക്കും. തന്റെ പ്രവർത്തന കാലഘട്ടത്തിന്റെ തുടക്കം അച്ചടി മാധ്യമങ്ങൾക്ക് മാത്രമായിരുന്നു പ്രാധാന്യമെന്നും, പിന്നീടുണ്ടായ ദൃശ്യമാധ്യമങ്ങളുടെ വലിയ കടന്ന് വരവ് വലിയ രീതിയിൽ മാധ്യമ മേഖലകളെ തന്നെ മാറ്റിയെന്നും ഉണ്ണിയേട്ടൻ പറയുന്നു. വർഷങ്ങൾ മാറി മറയുംതോറും മാധ്യമ മേഖലകളിലെ മാറ്റങ്ങളും ഇദ്ദേഹം വീക്ഷിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. കോട്ടങ്ങളും നേട്ടങ്ങളും തിരിച്ചറിയാൻ ഇദ്ദേഹത്തിന് കഴിയുന്നുമുണ്ട്. പ്രവർത്തന മേഖലകളിൽ വ്യക്തി ബന്ധങ്ങൾ കുറഞ്ഞു വരുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. എങ്കിലും അന്നും ഇന്നും മാധ്യമ മേഖലയും പ്രവർത്തകരും ഇദ്ദേഹത്തിന് ജീവശ്വാസമാണ് .

എല്ലാവരുമായി സൗഹൃദങ്ങൾ പങ്കു വെക്കാനും കുശലാന്വേഷണം പങ്കു വെക്കാനും ഇതുവരെ ഇദ്ദേഹം മറന്നിട്ടില്ല. തലമുറകൾ മാറി മറഞ്ഞെത്തുമ്പോഴും ഇന്നും പ്രസ്സ് ക്ലബ്ബിൽ മാറ്റമില്ലാത്തത് ഈ ഉണ്ണിയേട്ടന് മാത്രമാണ്. തനിക്കും മുൻപേ പ്രസ് ക്ലബ്ബിൽ പ്രവർത്തിച്ച ന്യൂസ് കേരളയിലുണ്ടായിരുന്ന കൃഷ്ണയ്യപണിക്കരും, ആർ ശ്രീനിവാസനും,ദേശാഭിമാനിയിലെ മലപ്പുറം പി മൂസ്സയും മുതൽ ഇന്നുള്ള പുതിയ പ്രവർത്തകരിൽ എത്തി നിൽക്കുന്നു ഇദ്ദേഹത്തിന്റെ സൗഹൃദം.

ആദ്യ ഭാര്യ ശോഭനയുടെ മരണം പെട്ന്നന്നനെയായിരുന്നു.. രണ്ടു മക്കളുണ്ട്. ഇരുപേരും വിവാഹിതരായി കുടുംബമായി ജീവിക്കുന്നു. പിന്നിട് ഓമനയെന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. കോഴിക്കോട് പൊറ്റമ്മലിൽ നിലവിൽ താമസിക്കുന്നു. പ്രായം കടന്നു പോയി 12 വർഷങ്ങൾക്ക് മുൻപ് വിരമിക്കേണ്ടി വന്നെങ്കിലും ആത്മ ബന്ധ തുടർന്ന് സ്ഥാപനത്തിൽ ഇന്നും പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!