കേരളാ കോണ്‍ഗ്രസ് ജേസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയതിന് കാരണം അറയില്ലെന്നും തീരുമാനം ചതിയും പാതകവുമാണെന്ന്
റോഷി അഗസ്റ്റിന് എം.എല്‍.എ. യു.ഡി.എഫിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലുണ്ട്. ആളും അര്‍ഥവുമില്ലാത്ത പാര്‍ട്ടിയല്ല. മറ്റ് മുന്നണികളിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ.മാണി പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് പറഞ്ഞത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് യുഡിഎഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

