എസ്എഫ്ഐ നേതാവും മഹാരാജാസ് കോളേജിലെ രണ്ടാംവർഷ കെമിസ്‌ട്രി വിദ്യാർഥിയുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പത്താമത്തെ പ്രതി പോലീസിൽ കീഴടങ്ങി. പനങ്ങാട് സ്വദേശി സഫലാണ് കീഴടങ്ങിയത്. പോപ്പുലർ ഫ്രണ്ട് എസ്‌ഡിപിഐ പ്രവർത്തകനാണ് ഇയാൾ.
2018 ജൂലൈ 2 നാണ് രാത്രി 12.30ന് നവാഗതരെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ചുമരെഴുതി കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രകോപനമൊന്നും കൂടാതെ കലാലയത്തിലേക്ക് എത്തിയ ക്യാമ്പസ‌് ഫ്രണ്ട് പ്രവർത്തകർ 20 വയസ്സുകാരനായ അഭി-മന്യുവിനെ ഒറ്റ കുത്തിന് കൊലപ്പെടുത്തുന്നത്. എസ‌്എഫ‌്ഐ പ്രവർത്തകരായ അർജുൻ, വിനീത് എന്നിവരെ കുത്തിപ്പരിക്കേൽപ്പിക്കു-കയും രാഹുലിനെ ഇടിക്കട്ടകൊണ്ട് മർദ്ദിക്കുകയും ചെയ്തിരുന്നു. മഹാരാജാസ് കോളേജ് മൂന്നാംവർഷ വിദ്യാർത്ഥിയും ക്യംപസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദാണ് ഒന്നാം പ്രതി.