Kerala

ബംഗ്ലാവ് പണിയാനല്ല അന്നന്നത്തെ അന്നത്തിനു വേണ്ടിയാണ് ഈ നെട്ടോട്ടം ബസ്സ് ജീവനക്കാർക്കു പറയാനുള്ളത് സലിം സൂപ്പർ കിംഗ്

ഇന്ന് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിനു സ്റ്റേ വിധിച്ചു കൊണ്ട് ഹൈകോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് ഒരു സാധാരണ തൊഴിലാളിയെ ഏതെല്ലാം രീതിൽ ബാധിച്ചിരിക്കുന്നുവെന്നത് സർക്കാർ തന്നെ കണ്ണ് തുറന്നു കാണേണ്ടാതാണ്. കാരണം സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. നേരത്തെ ടിക്കറ്റ് ചാർജ് വർധിപ്പിക്കാൻ ഹൈക്കോടതി പറഞ്ഞപ്പോൾ പോലും അതിനു കൂട്ടാക്കാത്ത ഭരണാധികാരികളോട് എന്താണ് ഞങ്ങൾ ഇനി പറയേണ്ടത്. കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിനോടായി ബസ്സ് ഉടമയും കൊടുവള്ളി മേഖല ബസ്സ് ഓർണെഴ്സ് അസോസിയേഷൻ ട്രഷറർ സലിം സൂപ്പർ കിംഗ് പറഞ്ഞ വാക്കുകളാണിത്.

നേരത്തെ തന്നെ നഷ്ടത്തിൽ ഓടിയിരുന്ന പ്രൈവറ്റ് ബസ്സ് മേഖല ലോക്ക് ഡൗണോടെ തീർത്തും തകർന്നിരിക്കുകയാണ്. സർക്കാരിൽ നിന്നും സഹായം ലഭ്യമാകാൻ അഭ്യർത്ഥിക്കുമ്പോൾ അതിനെ തട്ടി മാറ്റുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. ലോക്ക് ഡൗൺ സാഹചര്യത്തിൽ പോലും ടിക്കറ്റ് ചാർജ് വർധനവില്ല. സാമ്പത്തിക പരാധീനതമൂലം കഴിഞ്ഞ ദിവസം ഡ്രൈവറായ കോഴിക്കോട് സ്വദേശി ആത്മഹത്യ ചെയ്യുകയുണ്ടായി. അതിനെ കുറിച്ച് മാധ്യമങ്ങളിൽ ചർച്ച ഉണ്ടായില്ല. ബസ്സ് തൊഴിലാളികൾക്കും ഉടമകൾക്കും കുടുംബമുണ്ട്, കുട്ടികളുണ്ട്, ബംഗ്ലാവ് പണിയാനല്ല അന്നത്തെ അന്നത്തിനു വേണ്ടിയാണ് ഓരോ ബസ്സ് ജീവനക്കാരനും ഇന്ന് ശ്രമിക്കുന്നത്. എന്നിട്ടും അവഗണന.

റോഡ് ടാക്സിലോ, ഇന്ധന നികുതിയിലോ ഇളവുകൾ ഇല്ല. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ബസ്സുകൾ ഓടിയ കണക്കുകൾ സർക്കാർ പരിശോധിക്കുന്നത് നന്നാവും. ആദ്യ ദിനം ഓടിയ വാഹനങ്ങൾ പിന്നീട് ഓടിയിരുന്നില്ല എന്നതും കാണാം. ആളുകൾ ബസ്സുകളിൽ കയറാൻ മടിക്കുന്ന കാലത്ത് ഉള്ള വരുമാനവും നിലക്കുന്ന അവസ്ഥയാണ് ഇന്ന് വന്ന വിധിയോടെ ഉണ്ടായിരിക്കുന്നത്. ടിക്കറ്റ് വർദ്ധനവ് ഉണ്ടായിട്ടും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. വിശദമായ പഠനങ്ങൾ നടത്തി രാമചന്ദ്രൻ കമ്മീഷൻ സർക്കാരിന് മുൻപിൽ ബസ്സ് ജീവനക്കാർക്ക് വേണ്ടി റിപ്പോർട്ട് സമർപ്പിക്കുമെന്ന പ്രതീക്ഷയാണ് നിലവിൽ ഉള്ളത്.

ലോക്ക് ഡൌൺ കഴിഞ്ഞാലും മിനിമം ചാർജ് 15 രൂപയെങ്കിലും ആക്കണം. ടാക്‌സുകൾ ,അനൂകൂല്യങ്ങൾ നൽകണം എങ്കിലേ ഇവിടുത്തെ പ്രൈവറ്റ് ബസ്സുകൾക്ക് നിലനിൽപ്പുണ്ടാകു. അനുകൂല നടപടികൾ ഇല്ലാത്ത സാഹചര്യത്തിൽ പ്രതിഷേധവും ശക്തമാകും. ഇത് പതിനായിര കണക്കിന് ജീവനുകളുടെ പ്രശ്‌നമാണ്. സാധാ ജനവിഭാഗത്തെ ഓർത്ത് ചാർജ് വർധനവ് ഈടാക്കാതെ നിൽക്കുകയാണ് സർക്കാർ എന്ന് പറയുമ്പോഴും, സാധാരണക്കാരിൽ സാധാരണക്കാരായ ബസ്സ് തൊഴിലാളി എന്ത് ചെയ്യണമെന്ന് കൂടി സർക്കാർ പറയണം.

കഴിഞ്ഞ ദിവസം പ്രൈവറ്റ് ബസ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ അനുകൂല വിധി വന്ന സമയത്ത് ഗതാഗത മന്ത്രി ഉപയോഗിച്ച വാക്കുകൾ ഇങ്ങനെയാണ്. ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ സർക്കാർ കുറേ സഹിച്ചു, കെ എസ് ആർ ടി സി കുറേ സഹിച്ചു. അല്പം ബസ്സുടമകളും ബുദ്ധിമുട്ട് വഹിക്കട്ടെയെന്നാണ് . മന്ത്രിയോട് പറയാനുള്ളത് ബസ്സുടമകളും തൊഴിലാളികളും ചേർന്നതാണ് ഇവിടത്തെ സർക്കാർ ഞങ്ങളുടെയും നികുതി പണം കൊണ്ടാണ് ജനപ്രതിനിധിയടക്കം ഉള്ളവർക്ക് ഇവിടെ ശമ്പളവും പെൻഷനും നൽകുന്നത്. ഞങ്ങളെയും പരിഗണിക്കേണ്ടതുണ്ട്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!