ന്യൂ ഡൽഹി: ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം. നാടിൻറെ ഭാവിയും സംരക്ഷണവും വരും തലമുറയ്ക്ക് കൈമാറണമെങ്കിൽ അവർ സുരക്ഷിതരും ആരോഗ്യവാന്മാരും ആവണം. അതിനു നല്ല ഭക്ഷണവും വിദ്യാഭ്യാസവും കുട്ടികൾക്ക് നൽകേണ്ടതുണ്ട്. പതിനാലു വയസ്സ് തികയാത്ത കുട്ടികളെ ഭാരിച്ച തൊഴിലുകൾ ഏൽപ്പിക്കുന്നത് ഭരണഘടനയുടെ 24, 39, 45 എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാർഹമാണ്. കുഞ്ഞുങ്ങള്‍ക്ക് സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു വരുത്തുന്നു.
എന്നിട്ടും രാജ്യത്ത് അനധികൃതമായി എട്ടു കോടിയിലേറെ കുട്ടികള്‍ കൂലിയില്ലാവേല ചെയ്ത് പോരുന്നതായി കണക്കുകൾ പറയുന്നു. ചൂഷണത്തിനിരയാവുത്തോടെ അര്‍ഹമായ ബാല്യം അവര്‍ക്ക് നഷ്ടപ്പെടുന്നു. സ്വന്തം മാനസികവും ശാരീരികവും ആന്തരികവുമായ വളര്‍ച്ച മുരടിക്കുന്നു. ഇത്തരത്തിൽ കുട്ടികളെ ഉപയോഗപ്പെടുത്തുന്ന ലോബികളെയും വ്യക്തികളെയും നിയമത്തിന്റെ മുൻപിൽ കൊണ്ട് വരേണ്ടത് ഈ സമൂഹത്തിന്റെ തന്നെ ഉത്തരവാദിത്വമാണ്.
