ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടിക് ടോക് ഫോളോവോഴ്സുള്ള റിയാസ് അലി എന്ന 17 കാരന്റെ നേട്ടങ്ങള്‍ ഒട്ടനവധിയാണ്. തന്റെ പതിനേഴാം വയസ്സില്‍ രു സിനിമ താരത്തിന് ലഭിക്കുന്നതിനേക്കാള്‍ സൗഭാഗ്യങ്ങളാണ് റിയാസിന് ടിക് ടോകിലൂടെ ലഭിച്ചത്. പ്രമുഖ ബ്രാന്‍ഡുകള്‍ക്കു വേണ്ടി ഇന്‍ഫ്ലുവന്‍സിങ്, സിനിമ പ്രമോഷനുകള്‍, മ്യൂസിക് ആല്‍ബങ്ങളിലെ അഭിനയം, മോഡലിങ് തുടങ്ങിയയിലെല്ലാം റിയാസ് ഇന്ന് ചെയ്യുന്നു. ടിക് ടോക്
ഏകദേശം 4.4 കോടി പേരാണ് റിയാസിന്റെ ടിക് ടോക് ഫോളോവേഴ്സ്. .അഭിനയിക്കാനുള്ള മോഹമാണു റിയാസിന് സമൂഹമാധ്യമങ്ങളില്‍ വിഡിയോ ചെയ്യാന്‍ പ്രേരണയായത്. ഇന്‍സ്റ്റഗ്രാമിലായിരുന്നു തുടക്കം. പിന്നീട് മ്യസിക്കലി, ടിക്ടോക് ട്രെന്‍ഡുകള്‍ക്കൊപ്പം റിയാസ് സഞ്ചരിച്ചു. റിയാസിന്റെ വിഡിയോകള്‍ ശ്രദ്ധ നേടിയതോടെ ടിക് ടോക്കില്‍ വളരെ പെട്ടന്ന് പ്രശസ്തി കൈവരിച്ചു. സിനിമാ താരങ്ങള്‍ക്കു ലഭിക്കുന്ന സ്വീകരണമാണ് പലയിടത്തും ലഭിച്ചത്. ഇതോടെ പ്രമുഖ ഫാഷന്‍ ബ്രാന്‍ഡുകള്‍ ഇന്‍ഫ്ലുവന്‍സിങ് വിഡിയോകള്‍ ചെയ്യാനായി സമീപിച്ചു തുടങ്ങി. നേഹ കക്കര്‍, സിദ്ധാര്‍ഥ് നിഗം, അനുഷ്ക സെന്‍, അവനീത് കൗര്‍ എന്നിവരുടെ മ്യൂസിക്കല്‍ വിഡിയോകളിലും റിയാസിന് അവസരം ലഭിച്ചു. ദീപിക പദുകോണിനൊപ്പം സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായിരുന്നു.
കരിയറിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് ഇതിനിടെ പശ്ചിമ ബംഗാളിന്റെയും ഭൂട്ടാന്റെയും അതിര്‍ത്തിയിലുള്ള സ്വദേശമായ ജയ്ഗാവില്‍ നിന്നു മുംബൈയിലേക്ക് റിയാസ് അലിയും കുടുംബവും താമസം മാറി. എങ്ങനെ ഇത്ര പ്രശസ്തനായി എന്ന ചോദ്യത്തിന് മികച്ചതും പുതുമയുള്ളതുമായ വിഡിയോകള്‍ ചെയ്യുക മാത്രമേ വഴിയുള്ളൂ എന്നാണ് ഒരു അഭിമുഖത്തില്‍ റിയാസ് മറുപടി നല്‍കിയത്. അപ്രതീക്ഷിതമായാണ് വിഡിയോകള്‍ വൈറലാവുകയെന്നും അതില്‍ നമുക്കൊന്നും ചെയ്യാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.