Local

ഉറുമി വെള്ളച്ചാട്ടത്തില്‍ വീണ കുട്ടിയെ ഇനിയും കണ്ടെത്താനായില്ല

കുളിരാമുട്ടി ഉറുമി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കണ്ടെത്താനായില്ല. മുക്കം പൂളപ്പൊയില്‍ സ്വദേശിയായ ഹാനി റഹ്മാന്‍(17) പ്ലസ് ടു വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. പുഴയിലെ ശക്തമായ കുത്തൊഴുക്കാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നത്.

രണ്ട് ബൈക്കുകളിലായി നാലംഗ സംഘമാണ് ഉറുമി ജലവൈദ്യുത പദ്ധതി പ്രദേശത്തിന് സമീപം കുളിക്കാനെത്തിയത്. പുഴ മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ കുത്തൊഴുക്ക് വരുകയായിരുന്നു. ഇതോടെ മൂന്നുപേര്‍ പെട്ടന്ന് കരയിലേക്ക് ഓടി രക്ഷപ്പെട്ടു. ഒരാള്‍ ഒഴുകിപോവുകായയിരുന്നു.

മുക്കം ഫയര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിജയന്‍, തിരുമ്പാടി എസ്‌ഐ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ തിരുവമ്പാടി പോലിസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. വൈകിയാലും തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!