കോഴിക്കോട് : രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് റേഷൻവിതരണം പുനഃരാരംഭിച്ചു. ജൂൺമാസത്തെ റേഷൻ വിതരണത്തോത് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടുദിവസം റേഷൻകടകൾക്ക് അവധി നൽകിയിരുന്നു. ബുധനാഴ്ചയോടെ വിതരണം ആരംഭിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിന്റെ അരി, പയർ എന്നിവയുടെ വിതരണം നടക്കുന്നതിനാൽ സോഫ്‌റ്റ്‌വേറിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതിനാലാണ് രണ്ടുദിവസം റേഷൻവിതരണം നിർത്തിവെച്ചതെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇ-പോസ് മെഷീനിലെ ബയോമെട്രിക്ക് സംവിധാനം വഴി റേഷൻവിതരണം നടക്കില്ല.പകരം ഒ.ടി.പി. സംവിധാനത്തിലൂടെയോ, മാന്വൽ രീതിയിലോ ആയിരിക്കും വിതരണം.

