കുന്ദമംഗലം: നിയോജകമണ്ഡലത്തില്‍ പുനരുദ്ധാരണം നടത്താന്‍ ബാക്കിയുള്ള പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും, കള്‍വര്‍ട്ടുകളും കാനകളും നിര്‍മ്മിക്കുന്നതിനും 83 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
പടനിലം കളരിക്കണ്ടി റോഡ് റീടാറിംഗ് – 25 ലക്ഷം, കുന്ദമംഗലം പെരിങ്ങളം റോഡ് പുനരുദ്ധാരണം – 5 ലക്ഷം, ഈസ്റ്റ് മലയമ്മ ടൗണില്‍ ഡ്രൈനേജ് നിര്‍മ്മാണം – 10 ലക്ഷം, പണ്ടാരപറമ്പ പന്തീര്‍പ്പാടം റോഡില്‍ കള്‍വര്‍ട്ടും ഡ്രൈനേജും – 18 ലക്ഷം, പഴയ മാവൂര്‍ റോഡില്‍ ആനക്കുഴിക്കര കള്‍വര്‍ട്ട് നിര്‍മ്മാണം – 20 ലക്ഷം, മാങ്കാവ് കണ്ണിപറമ്പ് റോഡില്‍ ചെറൂപ്പ ഭാഗം സംരക്ഷണം – 5 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് എം.എല്‍.എ പറഞ്ഞു.