പാലക്കാട്∙ തൃശൂർ കുന്നംകുളത്തെ പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പാലക്കാട് ജില്ലാ പൊലീസ് ഓഫിസിലേക്കു നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. പ്രതിഷേധകർ ബാരിക്കേഡുകൾ തള്ളിമറിച്ചിടാനും എസ്പി ഓഫിസിലേക്ക് കയറാനും ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കൂടുതൽ പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമാകാൻ സ്ഥലത്തേക്ക് എത്തികൊണ്ടിരിക്കുകയാണ്. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്നു തവണ ജലപീരങ്കി ഉപയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടരുകയാണ്.

