കോഴിക്കോട് : ലോക്ക് ഡൗൺ സമയത്ത് ഏറെ വ്യത്യസ്തമായ ഏറെ വ്യത്യസ്തമായ പ്രവർത്തനത്തിലാണ് കുന്ദമംഗലം കാരന്തൂർ സ്വദേശി പോലൂർ തയ്യിൽ വീട്ടിലെ സുഹൈറ ജമാലുദ്ദീൻ. വീട്ടിൽ സഹായത്തിനായി ഭർത്താവിന്റെയും വീട്ടുകാരുടെയും സഹായം കൂടി വീട്ടു ജോലികളിൽ വന്നതോടെ, വെറുതെ ഇരിക്കാനുള്ള സമയം കൂടി വന്ന പശ്ചാത്തലത്തിൽ തന്റെ കഴിവുകൾ ഈ വീട്ടമ്മ അലങ്കരിച്ചു കൂട്ടുകയാണ്
ആരുടെയും സഹായമില്ലാതെ പഠിച്ചെടുത്ത സ്വന്തമായ കഴിവ് അതിന് ഒരു പക്ഷെ സുഹൈറയ്ക് സഹായമായത് ഈ ലോക്ക് ഡൗൺ തന്നെയാവാം. ലഭ്യമാകുന്ന ഇടവേളകൾ മനോഹരമാക്കാൻ പോലൂർ തയ്യൽ സ്വദേശി കുപ്പികൾ ചായം കൊണ്ട് മനോഹരമായി വരക്കാനും അലങ്കരിക്കാനും തുടങ്ങി. അങ്ങനെ നേരം പോക്കിന് ഒന്നൊക്കെ ചെയ്തിരുന്ന സുഹൈറ ഇന്നിപ്പോൾ അഞ്ചെണ്ണം വരെ ഒറ്റ ദിവസം കൊണ്ട് ചെയ്ത് തീർക്കും. വലിയ രീതിയിലുള്ള സാമ്പത്തിക ചിലവുകൾ ഇല്ല എന്നതും ശ്രദ്ധേയമാണ്.
പറമ്പുകളിൽ വലിച്ചെറിഞ്ഞ കുപ്പികൾ കഴുകി വൃത്തിയാക്കിയും അല്ലാതെയും ലഭ്യമാകുന്നവയിലുമെല്ലാം വിവിധ ഇലച്ചാറുകൾ, മഞ്ഞൾ ,ബീറ്റ്റൂട്ട് ,കാപ്പി പൊടി എന്നിവ ഉപയോഗിച്ച് വരച്ചിടും മനോഹരാമാക്കും ആവിശ്യത്തിന് പെയിന്റും ഇതിനൊപ്പംഉപയോഗിക്കും. കുപ്പികൾക്കു പുറമെ ചിരട്ട , മുട്ടത്തോട് എന്നിവയും അതി മനോഹരമായി മാറ്റിയെടുക്കും
വിവിധ സ്ഥലങ്ങളിൽ ചരിത്ര പ്രദർശനം നടത്തുന്ന ഭർത്താവ് ജമാലുദ്ദീനൊപ്പം ചേർന്ന് ചെയ്തിരിക്കുന്ന മുഴുവൻ കുപ്പികളും പ്രദർശത്തിനു വെക്കാൻ ഒരുങ്ങുകയാണിവർ ഇപ്പോൾ. വിൽക്കാൻ തല്ക്കാലം ഉദ്ദേശിക്കുന്നില്ല ഇതൊരു ലോക്ക് ഡൗൺ ഓർമ്മക്കായ് നില നിൽക്കും .