National

എയര്‍ ഇന്ത്യയിലെ 3 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിസിഎ, കടുത്ത നടപടി വേണമെന്ന് ഉത്തരവ്

ന്യൂഡല്‍ഹി: വിമാന ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടിക്ക് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു. എയര്‍ ഇന്ത്യ സ്വമേധയാ വീഴ്ചകള്‍ വെളിപ്പെടുത്തിയതോടെയാണ് ഡിജിസിഎ കടുത്ത നടപടി സ്വീകരിച്ചത്.

നിര്‍ബന്ധിത ലൈസന്‍സിംഗ്, വിശ്രമം, പ്രവര്‍ത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെ തന്നെ വിമാനജീവനക്കാരെ ഷെഡ്യൂള്‍ ചെയ്യുകയും പറക്കാന്‍ അനുവദിക്കുകയും ചെയ്തുവെന്ന് എയര്‍ ഇന്ത്യ സമ്മതിക്കുകയായിരുന്നു. എആര്‍എംഎസ് (ഏവിയേഷന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം) സിസ്റ്റത്തില്‍ നിന്ന് സിഎഇ ഫ്‌ലൈറ്റ് ആന്‍ഡ് ക്രൂ മാനേജ്‌മെന്റ് സിസ്റ്റത്തിലേക്കുള്ള മാറ്റത്തിന് ശേഷമുള്ള പരിശോധനയിലാണ് ഈ ലംഘനങ്ങള്‍ കണ്ടെത്തിയത്.

കമ്പനി സ്വമേധയാ വെളിപ്പെടുത്തിയ വിവരങ്ങള്‍ ജീവനക്കാരുടെ ഷെഡ്യൂളിംഗ്, പാലിക്കല്‍ നിരീക്ഷണം, ആഭ്യന്തര ഉത്തരവാദിത്തം എന്നിവയിലെ വ്യവസ്ഥാപിത പിഴവുകളിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ പ്രവര്‍ത്തനപരമായ വീഴ്ചകള്‍ക്ക് നേരിട്ട് ഉത്തരവാദികളായ പ്രധാന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികളില്ലാത്തത് പ്രത്യേക ആശങ്കയുണ്ടാക്കുന്നതാണെന്ന് ജൂണ്‍ 20ലെ ഉത്തരവില്‍ പറയുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!