നിലവിലെ പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്ര സര്‍ക്കാറിനോട് കെ.എസ്.ആര്.ടി.സി ആയിരം കോടിരൂപ ആവശ്യപ്പെട്ടു.
ലോക്ഡൗണില്‍ കുരുങ്ങി ഒന്നരമാസത്തിലേറെയായി കെഎസ്ആര്‍ടിസി ബസ്സുകള്‍ നിരത്തിലിറങ്ങുന്നില്ല. ലോക്ക് ഡൗണിന് ഇളവ് അനുവദിച്ചാലും സാമൂഹിക അകലം പാലിക്കാനുള്ള നിബന്ധനകള്‍ ഉറപ്പാക്കി വേണം സര്‍വ്വീസ് നടത്താന്‍. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലിയില്‍ സര്‍വ്വീസ് നടത്തിയാല്‍ കിലോമീറ്ററിന് വലിയ നഷ്ടം വരുമെന്നാണ് കെഎസ്ആര്‍സിയുടെ വിലയിരുത്തല്‍.
ഈ നഷ്ടം നികത്താനും പുതിയ ബസ്സുകള്‍ നിരത്തിലിറക്കാനും ഉള്ള തുകയെന്ന നിലയിലാണ് കെഎസ്ആര്‍ടിസി 1000 കോടിരൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.
മാത്രമല്ല ഡീസലിനുള്ള എക്സൈസ് ഡ്യൂട്ടി കുറക്കണം. ശമ്പള വിതരണത്തിനായി 80 കോടി രൂപ സംസ്ഥാന സര്‍ക്കാരിനോടും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്.