കുന്ദമംഗലം :സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ മാസ്ക് ധരിക്കുന്നത് കർശനമാക്കിയെങ്കിലും അധികൃതരുടെ കണ്ണു വെട്ടിച്ച് നിയമ ലംഘനം നടത്തുന്ന ചിലരുണ്ട് നാട്ടിൽ. കഴുത്തിൽ തൂവാലയോ മാസ്‌കോ ഘടിപ്പിച്ച് പോലീസിനെ കാണുമ്പോൾ വലിച്ചു കയറ്റി മുഖം പൊത്തുന്നവരും ധരിക്കാതെ റോഡിലിറങ്ങുന്നവരും ഏറെയുണ്ട്. ഇവരിൽ പലരുടെയും ധാരണ പോലീസിന്റെ പിടിയിൽ നിന്നും പിഴ അടയ്ക്കാതിരിക്കാൻ വേണ്ടി ധരിക്കുന്നതിനാണ് മാസ്ക് എന്നാണ്. ഇത്തരത്തിലെ കാഴ്ചകൾ സംസ്ഥാനത്തെ പല ഭാഗങ്ങളായി കാണപ്പെടുന്നു കണ്ടു വരികയാണ്. സാധനം വാങ്ങാൻ നിരത്തിലറങ്ങുന്ന ചില അതിഥി തൊഴിലാളികളും സ്വദേശികളും ഇത്തരത്തിൽ ലംഘനം നടത്തുന്നു.
വിവരമില്ലാത്തത് കൊണ്ടോ ചിന്തിക്കാത്തതു കൊണ്ടോ അല്ല. അൽപ സമയത്തെ അസ്വസ്ഥത മുഖത്ത് കെട്ടിയ തുണി നിങ്ങളിൽ ഏൽപ്പിക്കുന്നുവെങ്കിൽ അവ വയ്ക്കാതെ രോഗ ബാധിതതനായാലുള്ള അവസ്ഥ എങ്ങനെ തരണം ചെയ്യുമെന്നാണ് നിങ്ങൾ കരുതുന്നത് ? രോഗം വന്നിട്ട് ചികിൽസിക്കാം എന്ന ചിന്ത എന്ന് മാറും ? അപകടത്തെ മുന്നിൽ കണ്ട് സർക്കാർ ജാഗ്രത നിർദ്ദേശം നൽകുന്നത് ആർക്കു വേണ്ടിയാണ്? നമ്മൾ സഹിച്ചേ പറ്റു അത് നിങ്ങൾക്കും നമ്മൾക്കും ഈ സമൂഹത്തിനും വേണ്ടിയാണ്. നിയമങ്ങൾ പാലിക്കാനുള്ളതാണ് ലംഘിക്കാനുള്ളതല്ല. തുപ്പലുകളിലൂടെ അണുക്കൾ മറ്റുള്ളവരുടെ ശരീരത്തിലേക്ക് കടക്കാൻ സാധ്യത ഏറെയാണ്. കോവിഡിനെ തുരത്താൻ മുൻ കരുതലുകളിൽ ഒന്നായ മാസ്ക് ധരിച്ചെ മതിയാകു.