കുന്ദമംഗലം : സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ അഖില കേരള വഖ്ഫ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഇ. ഡബ്ല്യൂ. ആർ.ഡി.എം നു സമീപമുള്ള ചേരിഞ്ചാൽ പ്രദേശത്ത് സമീപം മാസ്ക് വിതരണം നടത്തി. ഒന്നാം ഘട്ടമായി സമിതി 5000 മാസ്കു വിതരണം നടത്തുക.
സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂരിൽ നിന്നും ഡോക്ടർ മാധവൻ കോമത്ത് (ഇ. ഡബ്ല്യൂ. ആർ.ഡി.എം ) മുഖാവരണ കിറ്റ് ഏറ്റു വാങ്ങി. പരിപാടിയിൽ ഡോ : ശ്രീധരൻ (ഇ. ഡബ്ല്യൂ. ആർ.ഡി.എം ) , കെഎം ഫ്രാൻസിസ് വി കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.