യു എ ഇ : കോവിഡ് പ്രതിസന്ധിയിലും ആത്മവിശ്വാസത്തിന്റെ വാക്കുകൾ പകരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനോടകം കുറിപ്പ് വൈറലായി കഴിഞ്ഞു.
കോവിഡ് പശ്ചാത്തലയത്തിൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് കുറിപ്പ് തയ്യാറാക്കിയത് 94 വയസുള്ള പിതാവുമായി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ സഹായത്തിനെത്തിയ വ്യക്തിയ്ക്ക് ആവിശ്യമായ ഓക്സിജൻ സിലിണ്ടർ എത്തിച്ചു നൽകിയ ജമാൽ എന്ന വ്യക്തിയോട് നന്ദി പ്രകടനം നടത്തവേ കുടുംബംഗങ്ങൾക്ക് ജമാൽ പറഞ്ഞ മറുപടി “നിങ്ങൾ ഇവിടെ വിദേശിയല്ല, ഇത് നിങ്ങളുടെ വീടാണ്, നിങ്ങളുടെ പിതാവ് എന്റെ പിതാവ് കൂടിയാണ്..’ എന്നാണ്.
ഇക്കാര്യം സഹായം അഭ്യർത്ഥിച്ച വ്യക്തി സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുകയായിരുന്നു. ജമാലിനും ഡെവലപ്മെന്റ് അതോറിറ്റിയ്ക്കും കുറിപ്പിൽ ഇദ്ദേഹം നന്ദി പ്രകടിപ്പിച്ചു . ഇത് ശ്രദ്ധയിൽപെട്ട ഷെയ്ഖ് ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രാജ്യത്തിന്റെ തന്നെ നിലപാടായി ഈ വാക്കുകൾ ട്വിറ്ററിൽ കുറിക്കുകയായിരുന്നു
في الامارات كلنا عائلة واحدة
— Hamdan bin Mohammed (@HamdanMohammed) April 23, 2020
🇦🇪❤️🌎
In the UAE, we are one family and no one is a foreigner pic.twitter.com/ahkmUfRr4e