Trending

താമരശ്ശേരിയില്‍ പരിശോധനയ്ക്കിടെ എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയ യുവാവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്ത്

താമരശ്ശേരിയില്‍ പരിശോധനയ്ക്കിടെ എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയ യുവാവിന്റെ സ്‌കാനിംഗ് റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് പാക്കറ്റുകള്‍ ഷാനിദ് വിഴുങ്ങി എന്നാണ് റിപ്പോര്‍ട്ട്. അതില്‍ ഒരു കവറില്‍ കഞ്ചാവെന്നാണ് സംശയം. താമരശ്ശേരി അമ്പായത്തോട് പള്ളിക്ക് സമീപത്തെ പൊലീസ് പരിശോധനയ്ക്കിടെയാണ് ഷാനിദ് കയ്യില്‍ ഉണ്ടായിരുന്ന പാക്കറ്റുകള്‍ വിഴുങ്ങിയത്. താന്‍ രണ്ട് പാക്കറ്റുകള്‍ വിഴുങ്ങി എന്നും ഇതില്‍ എംഡി എം എ ആണെന്നും ഷാനിദ് പൊലീസിനോട് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ഷാനിബിനെ എന്‍ഡോസ്‌കോപ്പിക് ഉള്‍പ്പെടെ വിധേയമാക്കി. ഈ പരിശോധനാ ഫലത്തിലാണ് ഷാനിദ് മൂന്ന് പാക്കറ്റുകള്‍ വിഴുങ്ങി എന്ന് കണ്ടെത്തിയത്. ഒരു പാക്കറ്റില്‍ ഇല പോലുള്ള വസ്തുവെന്ന് സ്‌കാനിങ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കഞ്ചാവ് എന്നാണ് സംശയം.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!