Trending

സുപ്രധാന വിഷയങ്ങളിലൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചില്ല:സമരം തുടരാൻ തീരുമാനവുമായി ആശ വർക്കർമാർ

സർക്കാരുമായി നടത്തിയ ചർച്ച സമവായത്തിൽ എത്താത്തതിനാൽ സമരം തുടരാൻ തീരുമാനവുമായി ആശ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്‌ടിവിസ്റ്റ്) വർക്കർമാർ. സുപ്രധാന വിഷയങ്ങളിലൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചില്ല. വിരമിക്കൽ ആനുകൂല്യം, ഓണറേറിയം വർദ്ധിപ്പിക്കൽ അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമായില്ല. ഈ മാസം 20ന് സെക്രട്ടറിയേറ്റിലേയ്ക്ക് മാർച്ച് നടത്തുമെന്നും ആശ വർക്കർമാർ അറിയിച്ചു.കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുകയാണ് ആശ വർക്കർമാർ. ജോലിഭാരത്താൽ നട്ടം തിരിയുകയാണ്. ആഴ്‌ച മുഴുവൻ രാവിലെ ഏഴ് മുതൽ രാത്രി എട്ടുവരെ ജോലി ചെയ്തിട്ടും അർഹിക്കുന്ന ശമ്പളവും ഇൻസെന്റീവും ഉൾപ്പെടെ നേടിയെടുക്കാൻ കഠിനാധ്വാനം വേണ്ടിവരുന്നത് ദുരവസ്ഥയാണെന്നും ആശ വർക്കർമാർ പറയുന്നു.കൃത്യമായ ജോലി സമയമില്ല, ഞായറാഴ്‌ച തത്വത്തിൽ അവധിയാണെങ്കിലും ജോലി ചെയ്യണം, ലീവ് എടുത്താൽ ആ ദിവസം ഓണറേറിയത്തിൽ കുറയ്ക്കും, വിശേഷ ദിവസങ്ങളിൽ മതം നോക്കിയാണ് അവധി നൽകുന്നത്, വാഹനക്കൂലി സ്വയം നൽകണം, പെൻഷനോ ആരോഗ്യ ഇൻഷുറൻസോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല തുടങ്ങിയവയാണ് ആശ വർക്കർമാർ ഉന്നയിക്കുന്ന പ്രധാന പരാതികൾ.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!