Kerala kerala kerala politics

ഓഫര്‍ തട്ടിപ്പ് : നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസ് എടുത്ത് പെരിന്തല്‍മണ്ണ പൊലീസ്

പാലക്കാട്: ഓഫര്‍ തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. സാമ്പത്തിക തട്ടിപ്പ്, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പുലാമന്തോള്‍ സ്വദേശിയുടെ പരാതിയിലാണ് കേസ്. പകുതിവിലയ്ക്ക് സ്‌കൂട്ടറും വീട്ടുപകരണങ്ങളും നല്‍കുന്ന തട്ടിപ്പില്‍ പെരിന്തല്‍മണ്ണ എം.എല്‍.എയായ നജീബിന് പങ്കുണ്ടെന്ന് സിപിഎം നേതാവ് സരിന്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

നജീബ് തന്റെ സംഘടനയിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തി നല്‍കിയെന്ന് സരിന്‍ ആരോപിച്ചു. കോര്‍പ്പറേറ്റുകളില്‍ നിന്നും ഭീമമായ തുക സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനും നജീബ് കാന്തപുരം മുദ്ര ഫൗണ്ടേഷനെ ഉപയോഗിച്ചു. കൂടുതല്‍ തെളിവുകള്‍ ഇതില്‍ പുറത്ത് വരുമെന്നും സരിന്‍ പറഞ്ഞിരുന്നു.

താനും ഓഫര്‍ തട്ടിപ്പിന്റെ ഇരയാണെന്നായിരുന്നു നജീബ് കാന്തപുരത്തിന്റെ വിശദീകരണം. സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങള്‍ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ പരിപാടികളില്‍ എംഎല്‍എമാരും മന്ത്രിമാരും പങ്കെടുത്തിട്ടുണ്ട്. അവര്‍ കുറ്റവാളികള്‍ ആണെന്ന് അറിഞ്ഞുകൊണ്ടല്ല പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.സിഎസ്ആര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണയിലെ നജീബിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ ഇന്ന് മാര്‍ച്ച് നടത്തിയിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!