
കോഴിക്കോട്: സിവിൽ പോലീസ് ഓഫീസർ പി എസ് സി റാങ്ക് ലിസ്റ്റിൻ്റെ കാലാവധി നീട്ടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തോന്നയ്ക്കൽ. കേരള പി എസ് സി യുടെ കെ എ പി അഞ്ചാം ബറ്റാലിയനിലെ 1400 ലധികം ഉദ്യോഗാർത്ഥികൾ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും പാസ്സായി റാങ്ക് ലിസ്റ്റ് പുറത്ത് വന്നിട്ട് എട്ട് മാസം കഴിഞ്ഞു. കോപ്പിയടി വിവാദത്തെ തുടർന്ന് ഈ റാങ്ക് ലിസ്റ്റ് 5 മാസത്തോളം മരവിപ്പിച്ചിരുന്നു. മറ്റ് ബറ്റാലിയനുകളിലെ റാങ്ക് ലിസ്റ്റുകളിൽ നിന്നെല്ലാം ആദ്യ റാങ്കുകാർക്ക് എങ്കിലും നിയമനം നൽകിയിരുന്നെങ്കിലും
കോട്ടയം, ഇടുക്കി ജില്ലകളുടെ പരിധിയിലുള്ള കെ എ പി അഞ്ചാം ബറ്റാലിയനിൽ ഇതുവരെ ഒരാളെപ്പോലും റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂൺ 30ന് അവസാനിക്കുന്ന പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ
കാലാവധി ലോക്ക് ഡൗൺ സാഹചര്യം പരിഗണിച്ച് നീട്ടി നൽകാൻ സർക്കാർ തയ്യാറാകണം. കൂടാതെ, കോവിഡ്-19 ലോക്ക് ഡൗൺ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പൊലീസ് സേനയിൽ ഉള്ള വിഭവ പ്രതിസന്ധി പരിഹരിക്കുന്നതിന് നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് അടിയന്തര സ്വഭാവത്തിൽ നിയമനം നടത്താൻ സർക്കാർ നടപടികൾ സ്വീകരിക്കുകയും വേണം- അദ്ദേഹം ആവശ്യപ്പെട്

