മലപ്പുറം: സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ക്ക് മതിയായ രക്തം ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പയ്ന് നടത്തുന്നു.. അതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പെരിന്തല്‍മണ്ണ ഗവണ്മെന്റ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിലേക്ക് രക്തം നല്കി. ഡോ. വി. യു.സീതി, ഡോ. ഷാജി അബ്ദുല്‍ ഗഫൂര്‍ ,രാമചന്ദ്രന് , കുറ്റീരി മാനുപ്പ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് -19; മുനവ്വറലി തങ്ങള്‍ രക്തദാനം നടത്തി

