കണ്ണൂര്‍: കണ്ണൂര്‍ കരുവന്‍ചാല്‍ മുളകുവള്ളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാ അനിലിന്റെ മകള്‍ അനിറ്റയാണ്(15) മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം . മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിട്ടുണ്ട്.