തിരുവനന്തപുരം: പാലോടിലെ നവവധു ഇന്ദുജയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അഭിജിത്തിന്റെ സുഹൃത്തും പൊലീസ് കസ്റ്റഡിയില്‍. ഭര്‍ത്താവിന്റെ സുഹൃത്തായ അജാസ് ചോദ്യം ചെയ്യലിനിടെ ഇന്ദുജയെ മര്‍ദ്ദിച്ചിരുന്നതായി മൊഴി നല്‍കിയതാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ കാരണം.
കാറില്‍ വെച്ചാണ് ഇന്ദുജയെ മര്‍ദ്ദിച്ചതെന്നാണ് അജാസ് മൊഴിയില്‍ പറയുന്നത്. ഇന്ദുജ മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പായിരുന്നു ഈ സംഭവം. അതേസമയം, യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍, യുവതിയ്ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടോ, ഗാര്‍ഹിക പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നത് പൊലീസ് പരിശോധിക്കുകയാണ്.
അന്വേഷണത്തിന്റെ ഭാഗമായി 3 പേരുടെയും ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍, അജാസിന്റെ ഫോണ്‍ ഉദ്യോഗസ്ഥര്‍ക്ക് ഫോര്‍മാറ്റ് ചെയ്തതിനു ശേഷമാണ് നല്‍കിയിരിക്കുന്നതെന്നും വിവരമുണ്ട്. അതേസമയം, സംഭവത്തില്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലായ യുവതിയുടെ ഭര്‍ത്താവ് അഭിജിത്ത് ഇന്ദുജയെ ഡിവോഴ്സ് ചെയ്യാനായി ശ്രമം നടത്തിയിരുന്നെന്നും സൂചനയുണ്ട്.