വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിൽ സഹായം തരില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണം അത് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണെന്നും സംസ്ഥാനത്തിൻ്റെ പരിമിതികളിൽ നിന്ന് പുനരധിവാസം പൂർത്തിയാക്കുക തന്നെ ചെയ്യും, രാഷ്ട്രീയ കാരണം കൊണ്ട് കേന്ദ്രത്തിന് കേരളത്തോട് അമർശമാമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
അതെ സമയം, ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരെ കേന്ദ്രസർക്കാർ അവഗണനയിൽ LDF – UDF ഈ വരുന്ന 19 ന് ജില്ലയിൽ ഹർത്താൽ നടത്തും. ഇത് സംബന്ധിച്ച് ആക്ഷൻ കൗൺസിലുകളുടെ നിലപാട് ഇന്നറിയാം. ദുരന്തം നടന്ന് 112 ദിവസം പിന്നിട്ടിട്ടും ഏത് വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത് എന്ന് തീരുമാനം പോലും കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ആക്ഷേപം. ദേശീയ ദുരന്ത പ്രഖ്യാപനം ഉണ്ടാകില്ല എന്ന് രേഖാമൂലം അറിയിപ്പ് വന്നതോടെ ധനസഹായത്തിന്റെ കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്. ഇതിനെതിരെ ദുരന്തത്തിന്റെ ഇരകളുടെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.