കുന്ദമംഗലം :കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര ഐടി പ്രവൃത്തി പരിചയ മേള കുന്ദമംഗലത്ത് ആരംഭിച്ചു. അഡ്വക്കേറ്റ് പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി. ഗവാസ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി.ടി.എം ഷറഫുന്നിസ , സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു നെല്ലൂളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കൗലത്ത് ,കോഴിക്കോട് ആര്‍.ഡി.ഡി സന്തോഷ് കുമാര്‍ എം , വി .എച്ച്.സി ഇ അസിസ്റ്റന്റ് ഡയറക്ടര്‍ അപര്‍ണ ബി ആര്‍, താമരശ്ശേരി ഡിഇഒ മുഈനുദ്ദീന്‍ എന്‍, കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ രാജീവ് കുമാര്‍, കുന്ദമംഗലം ഹയര്‍.സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒ കല, മര്‍ക്കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആയിഷബി , കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് കെ.പി ഫൈസല്‍, മദര്‍ പിടിഎ പ്രസിഡണ്ട് അഞ്ചിത എന്നിവര്‍ സംസാരിച്ചു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി മനോജ് കുമാര്‍ സ്വാഗതവും സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ പിടി ഷാജിര്‍ നന്ദിയും പറഞ്ഞു.