Trending

വിമാനങ്ങൾക്ക് പിന്നാലെ തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് നേരെ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

വിമാനങ്ങൾക്ക് പിന്നാലെ തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകൾക്ക് നേരെയും ബോംബ് ഭീഷണി. ഇ മെയിലിലൂടെയാണ് സന്ദേശം ലഭിച്ചത്. വിവരം ലഭിച്ച ഉടൻതന്നെ സുരക്ഷ ശക്തമാക്കിയതായും ഭീഷണി സന്ദേശത്തിൽ അന്വേഷണം നടത്തിവരികയാണെന്നുംതിരുപ്പതി ഈസ്റ്റ് പൊലീസ് അറിയിച്ചു. സ്നിഫർ ഡോഗുകളുമായി അന്വേഷണ സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി. ഇന്നലെ വൈകിട്ടാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിലും സ്ഫോടനം നടത്തുമെന്ന് സന്ദേശത്തിൽ സൂചിപ്പിക്കുന്നു.

മയക്കുമരുന്ന് കേസിൽ ജാഫർ സാദിഖിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്ന് ഇ മെയിലിലുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കുടുംബത്തിനും കേസുമായുള്ള ബന്ധത്തിൽ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമമെന്ന് പരാമർശിക്കുന്ന മെയിലിൽ ഭീഷണിക്ക് പിന്നിൽ തമിഴ്നാട് മുഖ്യമന്ത്രിയാണെന്നും ആരോപണമുണ്ട്.

അതേസമയം, വിമാനങ്ങൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 വിമാനങ്ങൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒരാഴ്ചക്കിടെ 260 വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഡൽഹി ഹൈദരാബാദ് വിസ്താര വിമാനം ഇന്ന് ജയ്പൂരിലേക്ക് വഴി തിരിച്ചുവിട്ടു. വിമാനം വഴിതിരിച്ചു വിട്ടത് ഒരാൾക്ക് അടിയന്തര ചികിത്സ നൽകുന്നതിന് വേണ്ടിയാണെന്ന് സിഐഎസ്എഫ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!