തൃശൂര്‍: തൃശൂരില്‍ 74 സ്വര്‍ണാഭരണ നിര്‍മ്മാണകേന്ദ്രങ്ങളില്‍ ജിഎസ്ടി റെയ്ഡ്. 104 കിലോ കണക്കില്‍പ്പെടാത്ത സ്വര്‍ണം കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണാഭരണ നിര്‍മ്മാണകേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്.
ഏകദേശം 700 ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് 74 കേന്ദ്രങ്ങളിലായി പരിശോധന നടക്കുന്നത്. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന ഇന്നും തുടരുകയാണ്.
104 കിലോ കണക്കില്‍പ്പെടാത്ത സ്വര്‍ണത്തിന് പുറമെ 5 വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. 104 കിലോ എന്നത് വരുംമണിക്കൂറുകളില്‍ ഉയരാന്‍ സാധ്യതയുണ്ട്. റെയ്ഡ് പുരോഗമിക്കുകയാണ്.