കുമരകം കൈപ്പുഴമുട്ടില്‍ പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് മരണം. മഹാരാഷ്ട്ര താനെ കല്യാണ്‍ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 3ല്‍ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. നിവാസില്‍ ജയിംസ് ജോര്‍ജ് (48), മഹാരാഷ്ട്ര ബദ്‌ലാപുര്‍ ശിവാജി ചൗക്കില്‍ രാജേന്ദ്ര സര്‍ജെയുടെ മകള്‍ ശൈലി രാജേന്ദ്ര സര്‍ജെ (27) എന്നിവരാണു മരിച്ചത്.
ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്. രാത്രി 8.45ഓടെയാണ് അപകടമുണ്ടായത്. കാറിന്റെ നിയന്ത്രണം തെറ്റി ആറ്റിലേക്ക് വീണതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എറണാകുളത്ത് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് അപകടത്തില്‍പ്പെട്ടത്. കുമരകം ഭാഗത്തുനിന്ന് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പാലത്തിലേക്ക് കയറുന്നതിന് പകരം വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.