തിരുവനന്തപുരം: തട്ടുകടയില്‍ കയറി സ്ത്രീകളെയും കുട്ടിയേയും ആക്രമിച്ച സംഭവത്തില്‍ സിപിഎം നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിയാണ് അറസ്റ്റിലായത്. പത്തനംതിട്ട ജില്ലയില്‍ നിന്നാണ് ആര്യനാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ടുകടയിലെത്തി രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വെള്ളനാട്ടെ കടയുടമയായ ഗീതയാണ് പരാതി നല്‍കിയത്.
ഇന്നലെയാണ് സംഭവം. തട്ടുകടയില്‍ എന്തൊക്കെ സാധനങ്ങളാണ് കഴിക്കാനുള്ളതെന്ന് വ്യക്തമാക്കി റോഡരികില്‍ ഒരു ബോര്‍ഡ് വച്ചിരുന്നു. ഈ ബോര്‍ഡ് എടുത്തുമാറ്റണം എന്നാവശ്യപ്പെട്ടാണ് ഇന്നലെ ഉച്ചയോടെ ശശി ഇവിടെയെത്തുന്നത്.
തുടര്‍ന്ന് കടയുടമയായ ഗീത, മരുമകള്‍, ചെറുമകന് എന്നിവരെ മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.