Trending

ജോലിയിൽ അരനൂറ്റാണ്ട് പിന്നിട്ട് സീതിഹാജിയും മൂസാഹാജിയും;ശാഫി ദവാ ഖാന ചൂരക്കൊടി കളരി സംഘത്തിന്റെ നെടും തൂണുകളായ ഹാജിമാർ

എം സിബഗത്തുള്ള ചെലവൂർ: ഒരേ സ്ഥാപനത്തിൽ അരനൂറ്റാണ്ട് പിന്നിട്ട സേവന പാരമ്പര്യമുളള രണ്ട് മഹദ് വ്യക്തികളുണ്ട് കോഴിക്കോട്ട്. ചെലവൂരിലെ ശാഫി ദവാ ഖാന ചൂരക്കൊടി കളരി സംഘത്തിന്റെ എല്ലാമെല്ലാമായ വടക്കേടത്ത് സീതിഹാജിയും അരീക്കൽ മൂസാഹാജിയും. കളരി സംഘം സ്ഥാപകനായ ചോറ്റാനിക്കര മാമു മുസ്ലിയാർ ഗുരുക്കൾക്കൊപ്പം തുടങ്ങിയ യാത്ര അദ്ദേഹത്തിന്റെ മകനായ ഡോക്ടർ ഷഹീർ അലിക്കൊപ്പവും തുടരുകയാണ് ഇരുവരും. പ്രായത്തിന്റെ അതിർ വരമ്പുകളെല്ലാം ഭേദിച്ചുകൊണ്ടുള്ള ഒരു ജൈത്രയാത്ര. 1958-59കാലത്ത് മാമു മുസ്ലിയാർ ഗുരുക്കൾ ചൂരക്കൊടി കളരി തുടങ്ങുന്ന കാലത്ത് ഒപ്പം കൂട്ടിയതാണ് വടക്കേടത്ത് സീതിഹാജിയെ. അവിടെ നിന്നും കളരിയിൽ പ്രാവീണ്യം നേടിയ സീതിഹാജിയെ ചെലവൂരിൽ ശാഫി ദവാഖാന തുടങ്ങിയപ്പോൾ ചെലവൂരിലേക്ക് കൊണ്ടുവന്നു. ഉഴിച്ചിൽ ഉൾപ്പടെയുള്ള ചികിത്സാവിധികളിൽ പരിശീലനം നൽകി. സീതിഹാജി ഒന്നു നോക്കിയാൽ മതിയെന്ന് രോഗികൾ പറയുന്ന രീതിയിലേക്ക് അദ്ദേഹത്തിന്റെ പ്രാവീണ്യവും വളർന്നു. ഇപ്പോൾ 85 വയസ്സ് പൂർത്തിയായി , ഉഴിച്ചിൽ കളരി ചികിത്സാ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട വ്യക്തി അപൂർവ്വം വ്യക്തികളിൽ ഒരാളാണ് ഇന്ന് സീതിഹാജി. 2004ൽ മാമുമുസ്ലിയാർ ഗുരുക്കളുടെ മരണശേഷം സ്ഥാപനത്തിന്റെ നേതൃത്വം പൂർണമായി ഏറ്റെടുത്ത മകൻ ഡോക്ടർ ഷഹീർ അലിയും സീതി ഹാജിയെ ചേർത്തു നിർത്തി. ഗുരുതുല്യനായി കാരണവരുടെ സ്ഥാനത്ത് ശാഫി ദവാഖാനയിൽ സീതിഹാജി ഇന്നും സജീവം. പ്രായം എൺപത് പിന്നിട്ടെങ്കിലും കളരിയിൽ സജീവ സാന്നിധ്യമാണ് സീതിഹാജി.മൂന്ന് വർഷം മുമ്പ് കളരിപ്പയറ്റ് അസോസിയേഷൻ കോഴിക്കോട്ട് നടത്തിയ മാസ്റ്റേഴ്സ് കളരിപ്പയറ്റ് മത്സരം നടത്തിയപ്പോൾ വാളും പരിചയും പയറ്റി ഒന്നാം സ്ഥാനം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാമു മൗലവിയുടെ ശിഷ്യരിൽ പലരും പലവഴിക്ക് പിരിഞ്ഞുപോയപ്പോളും ജീവിതം ഈ സ്ഥാപനത്തിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ് സീതി ഹാജിയെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട് ഈ സ്ഥാപനം. തനിക്ക് എല്ലാമെല്ലാമായ സ്ഥാപനത്തിലേക്ക് മക്കളേയും അദ്ദേഹം കൊണ്ടുവന്നു. മക്കളായ മൊയ്തീൻ കോയയും മുജീബ് റഹ്മാനും ശാഫി ദവാഖാനയിലെ ജീവനക്കാരാണ്.ശാഫി ദവാ ഖാനയുടെ ജനറൽ മാനേജറായ അരീക്കൽ മൂസാ ഹാജി ഈ സ്ഥാപനത്തിനൊപ്പം ചേർന്നിട്ട് വർഷം 52 കഴി‍ഞ്ഞു. 1972ൽ ചൂരക്കൊടി കളരി സംഘം രജിസ്റ്റർ ചെയ്തപ്പോൾ മുതൽ മാമുമുസ്ലിയാരുടെ സന്തത സഹചാരിയാണ് മൂസാ ഹാജി. മാമു മുസ്ലിയാർ പ്രസിഡന്റായും മൂസാ ഹാജി ജനറൽ സെക്രട്ടറിയായുമാണ് കളരി സംഘം രജിസ്റ്റർ ചെയ്തത്. മാമു മുസ്ലിയാരുടെ വിയോഗത്തെ തുടർന്ന് മകൻ പ്രസിഡന്റ്സ്ഥാനം ഏറ്റെടുത്തപ്പോളും ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് മൂസാ ഹാജിയാണ് . 80 വയസ്സിനിടെ കളരിപ്പയറ്റ് അസോസിയേഷനിൽ പ്രസിഡന്‌റ് സ്ഥാനവും ജില്ലാ സ്പോർട്സ് കൗൺസിൽ നോമിനി സ്ഥാനവും ഉൾപ്പടെയുള്ള വിവിധ പദവികൾ വഹിച്ചിട്ടുണ്ടെങ്കിലും മൂസാ ഹാജി ഏറ്റവും വിലമതിക്കുന്നത് ശാഫി ദവാഖാനയുമായുള്ള ആത്മബന്ധത്തിനാണ്. മാമു മുസ്ലിയാർ ജീവിച്ചിരുന്ന കാലത്ത് സ്ഥാപനത്തിന്റെ എംഡി ആയിരുന്ന മൂസാ ഹാജി മാമു മുസ്ലിയാരുടെ മരണ ശേഷം മകൻ ഡോക്ടർ ഷഹീർ അലി എംഡി സ്ഥാനം ഏറ്റെടുത്തതോടെയാണ് ജനറൽ മാനേജരായത്. ചികിത്സ സേവനമാണ് സാമ്പത്തികമല്ലെന്ന മാമു മുസ്ലിയാരുടെ വാക്കുകൾ മുറുകെ പിടിച്ച് സ്ഥാപനത്തിന്റെ നെടുംതൂണുകളായി സീതി ഹാജിയും മൂസാ ഹാജിയും ശാഫി ദവാഖാനയ്ക്കൊപ്പമുണ്ട്. ഇതിന് അടിവരയിടുന്നതാണ് സ്ഥാപനത്തിന്റെ എംഡി ഡോക്ടർ ഷഹീർ അലിയുടെ വാക്കുകൾ. എനിക്ക് ഇടതും വലതുമുള്ളത് രണ്ട് ഹാജിമാരാണ് അവരാണ് എന്റെ ധൈര്യവും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!