കുന്ദമംഗലം: കുന്ദമംഗലം സുഹൃദ് വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടത്തി. സുഹൃദ് വേദി കണ്‍വീനര്‍ ലാല്‍ കുന്ദമംഗലം സ്വാഗതം പറഞ്ഞ പരിപാടിയില്‍ ചെയര്‍മാന്‍ തളത്തില്‍ ചക്രായുധന്‍ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം എം എല്‍ എ പി ടി എ റഹിം ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഓണം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തില്‍ ഓര്‍മ്മകള്‍ പങ്കുവച്ചു. എക്‌സ് എം എല്‍ എ യു സി രാമന്‍, ബ്ലോക്ക് പ്രസിഡണ്ട് അരിയില്‍ അലവി , കുന്ദമംഗലം പോലീസ് എസ് എച്ച് ഒ അഷ്‌റഫ്, ബാബു മോന്‍, ബാബു നെല്ലൂളി , ടി പി സുരേഷ്, രവീന്ദ്രന്‍ മാസ്റ്റര്‍ ,വിജയന്‍ കാരന്തൂര്‍, ഒ ഹുസ്സയിന്‍,ചന്ദ്രന്‍ തിരുവലത്ത്, കെ പി വസന്ത രാജ്, കെ എന്‍ നമ്പുതിരി മാസ്റ്റര്‍, വിനോദ് പടനിലം, എകെ ഷൗക്കത്തലി, ശിവദാസന്‍ നായര്‍, വിജയന്‍ മാസ്റ്റര്‍, ഷൗക്കത്തലി, പിലാശ്ശേരി,രവീന്ദ്രന്‍ പി, ചന്ദ്രന്‍, പി കെ അബൂബക്കര്‍, അഡ്വ : പ്രേമരാജന്‍,ശ്രീകുമാര്‍ പി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകനേയും, വ്യാപാരിയേയും ആദരിച്ചു.