മഹാരാഷ്ട്രയില്‍ ആംബുലന്‍സ് സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് മക്കളുടെ മൃതദേഹം വീട്ടിലെത്തിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ ചുമലിലേറ്റി കാല് നടയായി പതിനഞ്ച് കിലോമീറ്റര്‍ നടന്നു. മഹാരാഷ്ട്രയിലെ ഗഡ്ഛിരോളി ജില്ലയിലെ അഹേരി ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതികളുടെ മൂന്നും ആറും വയസ്സുള്ള കുട്ടികളാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
പനി ബാധിച്ച മക്കളെ ചികിത്സയ്ക്കായാണ് ഗതാഗത സൗകര്യം ഇല്ലാതെ കാല്‍നടയായി ജമീല്‍ഗട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട് പോയത്. ആശുപത്രിയില്‍ എത്തിയിട്ടും സമയത്തിന് ചികിത്സ ലഭിക്കാതെ പോയി. രണ്ടു മണിക്കൂറിനുള്ളില്‍ ഇരുവരുടെയും ആരോഗ്യ നില വഷളാവുകയായിരുന്നു. പിന്നീട് രണ്ട് പേരും മരിച്ചു. ആശുപത്രിയില്‍ നിന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് സൗകര്യം ഇല്ലായിരുന്നു. പിന്നീട് മാതാപിതാക്കള്‍ തന്നെ മക്കളുടെ മൃതദേഹം ചുമലിലേറ്റിയാണ് 15 കിലോമീറ്റര്‍ താണ്ടി വീട്ടിലേക്ക് മടങ്ങിയത്.