ഭവന പുനരുദ്ധാരണ പദ്ധതി: ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍,വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ ആഗസ്റ്റ് 31 വരെ സ്വീകരിക്കും. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് സഹായം നല്‍കുക. ജനലുകള്‍,വാതിലുകള്‍ ,മേല്‍ക്കൂര , ഫ്ലോറിംഗ് ,ഫിനിഷിംങ് ,പ്ലംബിംങ് , സാനിറ്റേഷന്‍, വയറിംഗ് , എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തന്നതിനാണ് ധനസഹായം .
ഒരു വീടിന്റെ അറ്റകുറ്റപണികള്‍ക്ക് 50,000 രൂപ ലഭിക്കും. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം പേരിലോ പങ്കാളിയുടെ പേരിലോ ഉള്ള വിടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്ക്വയര്‍ ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയോ , അവരുടെ മക്കള്‍ക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്കും മുന്‍ഗണന ലഭിക്കും . സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷാ ഫാറം , 2024-25 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്പയര്‍ ചെയ്യേണ്ടതിനും, വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്ക്വയര്‍ ഫീറ്റില്‍ കുറവാണ് എന്ന് വില്ലേജ് ആഫീസര്‍,തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍/ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം . പൂരിപ്പിച്ച അപേക്ഷ രേഖകള്‍ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ. ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, സിവില്‍ സ്റ്റേഷന് , കുയിലിമല , പൈനാവ് , ഇടുക്കി എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ, ആഗസ്ത് 31 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറം www. minoritywelfare.kerala.gov.in ല്‍ ലഭിക്കും.
നോര്‍ക്ക റൂട്ട്സ് ‘സാന്ത്വന’ പദ്ധതി താമരശ്ശേരി താലൂക്ക് അദാലത്ത് 20 ന്
ഇപ്പോള്‍ അപേക്ഷിക്കാം
നാട്ടില്‍തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന ധനസഹായപദ്ധതിയായ സാന്ത്വനയുടെ താമരശ്ശേരി താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ 20 ന്. താമരശ്ശേരി പഴയ ബസ്റ്റാന്‍ഡിന് സമീപം രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
താല്പര്യമുളളവര് www.norkaroots.org സന്ദര്‍ശിച്ച് സെപ്റ്റംബര്‍ 18 ന് മുന്‍പായി അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി രവീന്ദ്രന് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-7012609608, +91-8281004911, 0495-2304882/85 നമ്പറുകളില്‍ ബന്ധപ്പെടാം.
മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും മകളുടെവിവാഹത്തിന് 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്, ഊന്നുവടി, വീല്‍ചെയര്‍) 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.
മുന്‍പ് അപേക്ഷ നല്കിയവരും നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന് വിദേശത്തായിരിക്കാന്‍ പാടില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.