ഇന്ത്യയിലെത്തിയ പതിനഞ്ച് ഇറ്റാലിയന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. എയിംസില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ ചവ്വാലയിലെ ഐ.ടി.ബി.പി ക്യാമ്പില്‍ നിരീക്ഷണത്തിലാണുള്ളത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി ഹര്ഷവര്ദ്ധന് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന് നിലയില്‍ ഡല്‍ഹിയില്‍ കൊറോണ ബാധിതരുടെ എണ്ണം ഇനിയും കൂടുമെന്നാണ് സൂചനകള്‍. രോഗബാധയുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനമുള്ള നടപടികള്‍ ആരോഗ്യവകുപ്പ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.