കാസര്‍ഗോഡ് പൊലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. രാജപുരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പനത്തടിയിലെ കെ. ചന്ദ്രന്‍ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വീട്ടില്‍ കുഴഞ്ഞു വീണ ചന്ദ്രനെ പനത്തടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാഞ്ഞങ്ങാട് പൊലീസ് കണ്‍ട്രോള്‍ റൂമിലും രാജപുരം പൊലീസ് സ്റ്റേഷനിലും പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 11.30 ന് പനത്തടിയില്‍ സംസ്‌കാരം.