സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെ കെഎസ്ഇബി ‘ദ്യുതി, പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്‍പള്ളിക്കടവില്‍ സ്ഥാപിച്ച ട്രാന്‍സ്‌ഫോമര്‍ പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയന്‍ അധ്യക്ഷത വഹിച്ചു. കല്‍പള്ളിക്കടവ് മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന പ്രദേശവാസികളുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് നവകേരള സദസ്സില്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്ന് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിച്ചതിലൂടെ പരിഹാരമായത്. 300 മീറ്റര്‍ എച്ച്.ടി കേബിള്‍ വലിച്ച് സ്ഥാപിച്ച ട്രാന്‍സ്‌ഫോര്‍മറിന്റെ ശേഷി 100 കെ.വി ആണ്. പ്രദേശത്ത് ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ഇബി ഒരുക്കിയ ഈ ട്രാന്‍സ്‌ഫോമര്‍ വെള്ളപ്പൊക്കമുണ്ടായാലും സംരക്ഷിക്കപ്പെടുന്ന രീതിയില്‍ ഉയരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത്, എം ധര്‍മ്മജന്‍, എന്‍.പി അഹമ്മദ്, വി.എം ബാലചന്ദ്രന്‍, സായി കല്‍പള്ളി, തോട്ടത്തില്‍ കബീര്‍, നാസര്‍ ഉസ്താദ് എന്നിവര്‍ സംസാരിച്ചു. കെഎസ്ഇബി അസി. എക്‌സി. എന്‍ജിനീയര്‍ കെ സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ കെ ഉണ്ണികൃഷ്ണന്‍ സ്വാഗതവും കെഎസ്ഇബി മാവൂര്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ എം ആഷിത് നന്ദിയും പറഞ്ഞു.