അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. ഐ ബോഡ് ഡ്രോണ്‍ പരിശോധനയാണ് തുടങ്ങിയത്. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമം.ഡ്രോണ്‍ പരിശോധന സംഘത്തില്‍ ഏഴ് പേരാണ്. കരയിലും വെള്ളത്തിലും തെരച്ചില്‍ ഊര്ജിതമാക്കും. ഡ്രോണ്‍ പരിശോധന നിര്‍ണായകമാണ്. ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.ഒരു മണിക്കൂറിനകം നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രക്ഷാ ദൗത്യത്തിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്പ്റ്റര്‍ ഷിരൂരില്‍ എത്തി.