മാവൂര്‍ എന്‍ഐടി കൊടുവള്ളി റോഡ് പ്രവര്‍ത്തിക്ക് 2.25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥലം ഏറ്റെടുക്കുന്നതിനടക്കം 52.2 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭ്യമാക്കിയ ഈ റോഡിന്റെ നവീകരണം വൈകുന്നത് മൂലമുള്ള പ്രയാസങ്ങള്‍ വ്യക്തമാക്കി നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുകയും പൊതുമരാമത്ത്, ധനകാര്യ വകുപ്പ് മന്ത്രിമാരെ നേരില്‍കണ്ട് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റീ ടാറിങ്ങിന് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായത്.
മാവൂര്‍ എന്‍ഐ ടി കൊടുവള്ളി റോഡിന് കളന്‍തോട് കൂളിമാട് റോഡ് മാതൃകയില്‍ വീതിയില്ലാത്ത ഇടങ്ങളില്‍ സൗജന്യമായി ഭൂമി വിട്ടു കിട്ടാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും ഏതാനും ഭൂ ഉടമകള്‍ സ്ഥലം നല്‍കാന്‍ സന്നദ്ധമാവാതിരുന്നതാണ് പ്രവര്‍ത്തി ടെണ്ടര്‍ ചെയ്യുന്നതിന് തടസ്സമായത്. തുടര്‍ന്ന് 2013 ലെ എല്‍എആര്‍ആര്‍ ആക്ട് പ്രകാരം ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ 6(1), 4(1) പ്രകാരമുള്ള നോട്ടിഫിക്കേഷനുകള്‍ പുറപ്പെടുവിക്കുകയും അതിര്‍കല്ലുകള്‍ സ്ഥാപിച്ച് പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമൂഹികാഘാത പഠനം ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് മുഖ്യ പ്രവര്‍ത്തി നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ഈ റോഡ് കെആര്‍എഫ്ബി ഏറ്റെടുത്ത ശേഷം നേരത്തെ 27 ലക്ഷം രൂപയുടെ മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ നടത്തിയിരുന്നു. ഇപ്പോള്‍ അനുവദിച്ച തുക ഉപയോഗപ്പെടുത്തി മാവൂര്‍ മുതലുള്ള റോഡിന്റെ മുഴുവന്‍ ഭാഗങ്ങളും റീ ടാറിംഗ് ചെയ്ത് ഗതാഗതത്തിന് സൗകര്യപ്രദമാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും പിടിഎ റഹീം എംഎല്‍എ പറഞ്ഞു.