തിരുവനന്തപുരം: വന്യജീവിശല്യത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടകാര്‍. പാലോട് ഈയാക്കോട് സെറ്റില്‍മെന്റ് കോളനിയിലാണ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞത്. ആര്‍.ആര്‍.ടി സംഘത്തെയും പെരിങ്ങമല സെക്ഷന്‍ സ്റ്റാഫുകളെയുമാണ് തടഞ്ഞു വെച്ചിരിക്കുന്നത്. ഡി.എഫ്.ഒ വന്നാല്‍ മാത്രമേ ഉദ്യോഗസ്ഥരെ വിട്ടയക്കുകയുള്ളൂവെന്ന നിലപാടിലാണ് നാട്ടുകാര്‍.