ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ഇന്ന്. ഉച്ചയ്ക്കുശേഷമാകും പ്രധാനമന്ത്രി ലോക്‌സഭയില്‍ മറുപടി പറയുക. രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനങ്ങളിലടക്കം പ്രധാനമന്ത്രി മറുപടി നല്‍കിയേക്കും. പുതിയ പ്രഖ്യാപനങ്ങള്‍ക്കും സാധ്യതയുണ്ട്.
കനത്ത ആക്രമണമാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മോദിക്കെതിരെ ലോക്‌സഭയില്‍ അഴിച്ചുവിട്ടത്. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നുപറഞ്ഞ് ലോക്സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയ രാഹുല്‍ എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും കടന്നാക്രമിച്ചു. ധൈര്യത്തെക്കുറിച്ചാണ് എല്ലാമതത്തിലും പരാമര്‍ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു.