കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് സിറ്റി 34-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ജൂണ്‍ 26 ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് കോഴിക്കോട് മൈക്രോ ചെക്ക് ലാബുമായി സഹകരിച്ച് പോലീസ് സേനാംഗങ്ങളും വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് സൈക്കിള്‍ റാലിയും ലഹരി വിരുദ്ധ പ്രചാരണവും സംഘടിപ്പിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച റാലി ഗാന്ധി റോഡ് – ക്രിസ്ത്യന്‍ കോളേജ് നടക്കാവ് – നടക്കാവ് ഈസ്റ്റ് വഴി സഞ്ചരിച്ച് കോഴിക്കോട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ സമാപിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് അനുജ്പലിവാള്‍ IPS റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ശശിധരന്‍.കെ.എ , കുന്ദമംഗലം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍, വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ കെ.കെ.ആഘേഷ് , കെ.പി.ഒ.എ , കെ.പി.എ സംഘടന നേതാക്കളും പ്രവര്‍ത്തകരും നിരവധി വിദ്യാര്‍ത്ഥികളും പരിപാടിയില്‍ സംസന്ധിച്ചു.