Entertainment National Trending

നടന്‍ വിജയ്‌യുടെ അമ്പതാം പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

ചെന്നൈ: നടന്‍ വിജയ്‌യുടെ അമ്പതാം പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കൈയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു.

കുട്ടിക്ക് പുറമേ സ്റ്റേജില്‍ നിന്ന ഒരാള്‍ക്കും ചെറിയ പൊള്ളലേറ്റിട്ടുണ്ട്. വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് വിവിധയിടങ്ങളില്‍ ആരാധകര്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!