മുംബൈ: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 42കാരനായ രാം ഗണേഷ് തിവാര് ആണ് മരിച്ചത്. മുംബൈ കശ്മീറയിലെ ടര്‍ഫില്‍ ഒരു കമ്പനിയാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്. സിക്സര്‍ പറത്തിയ ഉടന്‍ തന്നെ രാം ഗണേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
നേരത്തെയും സമാനരീതിയില്‍ യുവാക്കള്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസം വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ (35) ആണ് മരിച്ചത്. വൈക്കം ബീച്ചിലെ ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഷമീര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജനുവരിയില്‍ ഉത്തര്‍ പ്രദേശിലെ നോയ്ഡയില് ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവ എഞ്ചിനീയര്‍ മരിച്ചിരുന്നു. നോയ്ഡയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവമുണ്ടായത്.